മാൾട്ടാ വാർത്തകൾ
സാന്താ വെനേരയിലെ ഹെയർ സലൂണിലേക്ക് മദ്യപിച്ച് കാർ ഇടിച്ചുകയറി ക്യാബ് ഡ്രൈവറക്ക് ശിക്ഷ വിധിച്ച് കോടതി

സാന്താ വെനേരയിലെ ഹെയർ സലൂണിലേക്ക് മദ്യപിച്ച് കാർ ഇടിച്ചുകയറി ക്യാബ് ഡ്രൈവറക്ക് ശിക്ഷ വിധിച്ച് കോടതി. 2,000 യൂറോ പിഴയും ആറ് മാസം തടവും രണ്ട് വർഷത്തേക്ക് ലൈസൻസ് സസ്പെൻഷനും ആണ് കോടതി വിധിച്ച ശിക്ഷ. അമിത മദ്യം ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് 42 കാരനായ സൊമാലിയൻ പൗരൻ അബ്ദി സലാൻ മഹമദ് അബ്ദിറ്റൺ അലിക്ക് ഇന്ന് (ചൊവ്വാഴ്ച) മജിസ്ട്രേറ്റ് വിക്ടർ ആക്സിയാക്കി ശിക്ഷ വിധിച്ചത്ത്.
ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച രാവിലെ 8 മണിയോടെ ട്രിക്കിൾ-കാനുനിൽ വെച്ച് വൈ-പ്ലേറ്റ് ടൊയോട്ട യാരിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടച്ചിട്ട സാന്താ വെനേരയിലെ ഹെയർ സലൂണിൻറെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ക്യാബ് ഡ്രൈവർക്കല്ലാതെ മറ്റാർക്കും പരിക്കേറ്റിരുന്നില്ല.