മാൾട്ടാ വാർത്തകൾ

പാവോള പ്രൈമറി ഹെൽത്ത് കെയർ ഹബ്ബ് : സർക്കാർ ഏറ്റെടുക്കലിന് സ്റ്റേ നൽകാനുള്ള കമ്പനികളുടെ നീക്കം കോടതി തടഞ്ഞു

പാവോള പ്രൈമറി ഹെൽത്ത് കെയർ ഹബ്ബ് ഏറ്റെടുക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം തടയാനുള്ള നിർമാണ കമ്പനികളുടെ
നീക്കം കോടതി തടഞ്ഞു. ആരോഗ്യആക്ടീവ് ഏജിംഗ് മന്ത്രാലയം, ഫൗണ്ടേഷൻ ഫോർ മെഡിക്കൽ സർവീസസ്, എന്നിവർക്കെതിരെ സെപ്തംബർ 18ന് എർഗോൺ പ്രോജക്ട്‌സ് ലിമിറ്റഡും എർഗോൺ ടെക്‌നോലിൻ സംയുക്ത സംരംഭവും ചേർന്ന് നൽകിയ സ്റ്റേ ആണ് കോടതി തടഞ്ഞത്. പണി പൂർത്തീകരിച്ച് ലൈസൻസിങ് നടപടികൾ ആരംഭിക്കണമെന്ന സർക്കാർ അന്ത്യശാസനം പലവട്ടം കമ്പനികൾ തെറ്റിച്ചതോടെയാണ് പ്രോജക്ട് സർക്കാർ ഏറ്റെടുത്തത്.

കരാറുകാരൻ നടത്തിയ ജോലികളും പ്രോജക്റ്റിനുണ്ടാകുന്ന ചെലവുകളും സ്വതന്ത്രമായി പരിശോധിക്കുന്നത് വരെ സ്ഥലം ഏറ്റെടുക്കുന്നത് തടയണമെന്നും പ്രവൃത്തികൾ നടത്തരുതെന്നുമാണ് എർഗോൺ ടെക്‌നോലൈൻ
സംയുക്ത സംരംഭം ആവശ്യപ്പെട്ടത് . ഹെൽത്ത് കെയർ ഫെസിലിറ്റി പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതിൽ നിന്ന് അധികാരികളെ തടയണമെന്നായിരുന്നു ഇൻജക്ഷൻ ഉത്തരവിലൂടെ കമ്പനികളുടെ ഡിമാൻഡ്. എന്നാൽ,പാവോള ഹെൽത്ത് ഹബ് കെട്ടിടം സർക്കാർ ഏറ്റെടുക്കുന്നത് തടയാനുള്ള കമ്പനികളുടെ അഭ്യർത്ഥന ജഡ്ജി ഇയാൻ സ്പിറ്റെറി ബെയ്‌ലി നിരസിച്ചു, കെട്ടിടം ഇതിനകം സർക്കാർ സ്വത്തായി
കഴിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി.ആശുപത്രിയിൽ മാറ്റം വരുത്തുന്നതിൽ നിന്ന് സർക്കാരിനെ വിലക്കണമെന്നും കെട്ടിടം ഉപയോഗിക്കാൻ
തുടങ്ങണമെന്നുമുള്ള അപേക്ഷയും കോടതി തള്ളി.

പാവോളയിലെ വിൻസെന്റ് മോറൻ റീജിയണൽ ഹെൽത്ത് ഹബിൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിലടക്കം കരാർ കമ്പനി പരാജയപ്പെട്ടിരുന്നു. നിരവധി ക്ലിനിക്കൽ മുറികൾ, ഇടനാഴികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുടെ ചിത്രങ്ങൾ സർക്കാരും നിർമാണ കമ്പനിയും കോടതിയിൽ ഹാജരാക്കി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button