മാൾട്ടാ വാർത്തകൾ

ഗോസോയിലെ പുതിയ ജനറൽ ഹോസ്പിറ്റൽ നിർമാണം പൂർത്തിയാകാൻ ഏഴുവർഷം വരെയെടുക്കുമെന്ന് ആരോഗ്യമന്ത്രി പാർലമെന്റിൽ

ഗോസോയിലെ പുതിയ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഏഴുവര്‍ഷം വരെ സമയമെടുക്കുമെന്ന് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല പാര്‍ലമെന്റില്‍ പറഞ്ഞു. വൈറ്റല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് കെയറിനും തുടര്‍ന്ന് സ്റ്റെവാര്‍ഡ് ഹെല്‍ത്ത് കെയറിനും കൈമാറിയ മൂന്ന് ആശുപത്രികളില്‍ ഒന്നാണിത്. ആശുപത്രിക്ക് വേണ്ട അനുമതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറയ്ക്കുമെന്നാണ് ആരോഗ്യമന്ത്രി വെളിവാക്കിയത്. ആശുപത്രിയുടെ എസ്റ്റിമേറ്റ് നേരത്തെതന്നെ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു.

400 കിടക്കകളുള്ള ആശുപത്രിയാണ് 153 ദശലക്ഷം യൂറോ ചിലവില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത്. പുതിയ ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിലവിലെ ആശുപത്രി അതേപടി പ്രവര്‍ത്തിക്കും. നിലവിലെ ആശുപത്രി കെട്ടിടവും പൊളിച്ച് മാറ്റി പകരം മറ്റ് പദ്ധതികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ആരോഗ്യമന്ത്രി ജോഎറ്റിയെന്‍ അബെല വെളിപ്പെടുത്തി.ഗവേഷണ കേന്ദ്രം, പുനരധിവാസ കേന്ദ്രം, അനാട്ടമി സെന്റര്‍, ശിശു വികസന വിലയിരുത്തല്‍ യൂണിറ്റ് എന്നിവയും കൂടി ഉള്‍പ്പെടുന്നതാണ് പുതിയ മാസ്റ്റര്‍പ്ലാന്‍. ഗോസോ ജനറല്‍ ഹോസ്പിറ്റല്‍, അടുത്തകാലം വരെ, സ്റ്റെവാര്‍ഡ് ഹെല്‍ത്ത് കെയറിന്റെ മാനേജ്മെന്റിന് കീഴിലായിരുന്നു. ഈ ആശുപത്രിയുടെ അടക്കമുള്ള നിയന്ത്രണം വൈറ്റല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത്കെയറിന് നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് വിവാദമാകുകയും ചെയ്തു. ഈ വിവാദങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ  മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കിയത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button