മാൾട്ടയിലെ കൺസ്ട്രക്ഷൻ ഹെല്പ് ലൈനിന് പ്രതിദിനം ലഭിക്കുന്നത് ശരാശരി 100 കോളുകൾ
മാള്‍ട്ടയിലെ കണ്‍സ്ട്രക്ഷന്‍ ഹെല്പ് ലൈനിന് പ്രതിദിനം ലഭിക്കുന്നത് ശരാശരി 100 കോളുകള്‍. നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട ദുരുപയോഗം, ആരോഗ്യസുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് ഹെല്‍പ് ലൈന്‍. പ്രവര്‍ത്തനം ആരംഭിച്ച് 21 ആഴ്ച 14,474 കോളുകളാണ് ഈ സംവിധാനത്തിലേക്ക് വന്നത്.
ഹെല്‍പ്പ് ലൈനിലേക്ക് ആകെ ലഭിച്ച കോളുകളില്‍ 11,311 എണ്ണം കെട്ടിട വ്യവസായത്തെ നിയന്ത്രിക്കുന്ന ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഏജന്‍സിക്ക് വേണ്ടിയുള്ളതാണ്. 3,163 എണ്ണം ഒഎച്ച്എസ്എയുമായി ബന്ധപ്പെട്ടവയാണ്. ഹോട്ട്‌ലൈനിന്റെ ഏറ്റവും തിരക്കേറിയ ആഴ്ച നവംബര്‍ 25 നും ഡിസംബര്‍ 1 നും ഇടയിലായിരുന്നു, ആ സമയത്ത് 1,100 കോളുകള്‍ ലഭിച്ചു, ആ ആഴ്ച പ്രതിദിനം ലഭിക്കുന്ന കോളുകളുടെ ശരാശരി 157 കോളുകള്‍ ആയി ഉയര്‍ന്നു. എന്നാല്‍, ക്രിസ്മസ് കാലയളവില്‍ കാര്യങ്ങള്‍ ശാന്തമായിരുന്നു, ഡിസംബര്‍ 23 മുതല്‍ 29 വരെ ഹോട്ട്‌ലൈനിന്റെ ഏറ്റവും ശാന്തമായ ആഴ്ചയായി മാറി. ആ ആഴ്ചയില്‍ ഹോട്ട് ലൈനില്‍ 216 കോളുകള്‍ ലഭിച്ചു, പ്രതിദിനം ശരാശരി 31 കോളുകള്‍. പൊതുജനങ്ങളുടെ ആശങ്കകള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പരിഹരിക്കാന്‍ 138 ഹെല്‍പ്പ് ലൈനിന് കഴിയുന്നുണ്ടെന്ന് ആക്ടിംഗ് ബിസിഎ ചീഫ് എക്‌സിക്യൂട്ടീവ് റോഡറിക് ബോണിസി പറഞ്ഞു. നിര്‍മ്മാണ പരിഷ്‌കരണ മന്ത്രാലയം ഹെല്‍പ്പ്‌ലൈനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ കാമ്പെയ്ന്‍ തുടരുകയാണ്.