കേരളം

വയനാട് പുനരധിവാസം : സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30നാണ് യോഗം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രാഹുൽ ഗാന്ധിയുടെ പ്രതിനിധി, കർണാടക സർക്കാർ പ്രതിനിധി, ഡിവൈഎഫ്ഐ പ്രതിനിധികൾ തുടങ്ങിയവരെ ഒന്നാംഘട്ട ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിൻറെ വിശദാംശങ്ങൾ, ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.

അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. യുഎൻ അടക്കമുള്ള വിദേശ സംഘടനകളിൽ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button