മെക്‌സിക്കോയില്‍ വീണ്ടും ഇടതുപക്ഷം , രാജ്യചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗഡിയ
ലാറ്റിനമേരിക്കൻ രാജ്യമായ മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ജയം. ഇടതുപക്ഷ മൊറേന സഖ്യ സ്ഥാനാർഥി ക്ലൗഡിയ ഷെയ്ന്‍ ബോമാണ് വൻജയം നേടിയത്. 58.3 ശതമാനം വോട്ടുകള്‍ നേടിയാണ് ക്ലൗഡിയക്ക് ലഭിച്ചത്. മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സോച്ചിറ്റിന്‍ ഗാല്‍വേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. . മോവിമിയന്‍റാ സിയുഡാഡാനോയുടെ സ്ഥാനാർഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നസ് 9.9 ശതമാനം വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്ത് എത്തി. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ ക്ലൗഡിയയ്ക്ക് വമ്പിച്ച ഭൂരിപക്ഷം പ്രവചിച്ചിരുന്നു.
മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയറാണ് 61കാരിയായ ക്ലോഡിയ ഷെയ്ന്‍ബോം. രാജ്യത്തെ തെരഞ്ഞെടുപ്പ് അഥോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വരുന്ന ഒക്‌ടോബര്‍ ഒന്നിന് നിലവിലുള്ള പ്രസിഡന്‍റ് ആന്ദ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുകയും ചെയ്യും. എനര്‍ജി എൻജിനീയറിങ്ങില്‍ ഡോക്റ്ററേറ്റുള്ള ക്ലൗഡിയ പ്രമുഖയായ ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളില്‍ വളരെ വിദഗ്ധയുമാണ് ക്ലൗഡിയ. എനർജി എഞ്ചിനീയറായ ക്ലൗഡിയ പി.എച്ച്.ഡി നേടിയിട്ടുണ്ട്. യു.എന്റെ ക്‌ളൈമറ്റ് കൺട്രോൾ പാനൽ അംഗവും നൊബേൽ പീസ് പ്രൈസ് ജേതാവും കൂടിയാണ് പുതിയ മെക്സിക്കൻ പ്രസിഡന്റ്.
പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ കൂടാതെ മെക്‌സിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള അംഗങ്ങള്‍, 8 സംസ്ഥാനങ്ങളിലെ ഗവർണര്‍മാര്‍, മെക്‌സിക്കോ സിറ്റി സര്‍ക്കാരിന്‍റെ തലവന്‍ ആയിരത്തോളം പ്രദേശിക ഭരണകര്‍ത്താക്കള്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കോ പ്രസിഡന്‍റിന് 6 വര്‍ഷമാണ് ഭരണകാലാവധി. മൊറേന പാര്‍ട്ടി സ്ഥാപകനേതാവ് ആന്ദ്രേ ഒബ്‌റഡോറിന്‍റെ അടുത്ത അനുയായിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ ഷെയ്ന്‍ ബോം. ഒബ്‌റഡോറിന് ലഭിച്ചിരുന്ന പിന്തുണയും ക്ലൗഡിയയുടെ വിജയത്തെ സ്വാധീനിച്ചു. പ്രായമായവര്‍, മക്കള്‍ക്കൊപ്പം താമസിക്കുന്ന വിധവകള്‍ക്കുള്ള ധനസഹായം, ദരിദ്രമായ പ്രദേശങ്ങളില്‍ മുന്‍നിര അടിസ്ഥാനസൗകര്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒബ്‌റഡോറിന്‍റെ നയങ്ങള്‍ തുടരുമെന്ന് ഷെയ്ന്‍ ബോം പറഞ്ഞിരുന്നു.