കേരളംചരമം

സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു

കൊ​ച്ചി : സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര​ൾ മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും.

ക​ര​ൾ ന​ൽ​കാ​ൻ മ​ക​ൾ ത​യാ​റി​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു കു​ടും​ബം.​ ന​ട​ൻ കി​ഷോ​ർ സ​ത്യ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

കാ​ശി, കൈ ​എ​ത്തും ദൂ​ര​ത്ത്, റ​ൺ​വേ, മാ​മ്പ​ഴ​ക്കാ​ലം, ല​യ​ൺ, ബെ​ൻ ജോ​ൺ​സ​ൺ, ലോ​ക​നാ​ഥ​ൻ ഐ​എ​എ​സ്, പ​താ​ക, മാ​റാ​ത്ത നാ​ട് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് വി​ഷ്ണു പ്ര​സാ​ദ്. സീ​രി​യ​ൽ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. താ​ര​ത്തി​ന് അ​ഭി​രാ​മി, അ​ന​നി​ക എ​ന്നി​ങ്ങ​നെ ര​ണ്ട് പെ​ൺ മ​ക്ക​ളാ​ണു​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button