അന്തർദേശീയം

ചെർണോബിലെത്തിയ റഷ്യൻ സൈനികർ ഒരു വർഷം മാത്രമേ ജീവിച്ചിരിക്കുവെന്ന് യുക്രെയ്ൻ മന്ത്രി


കിയവ്: ചെര്‍ണോബിലെത്തിയ റഷ്യന്‍ സൈനികര്‍ ഒരു വര്‍ഷം മാത്രമേ ജീവിച്ചിരിക്കുവെന്ന മുന്നറിയിപ്പുമായി യുക്രെയ്ന്‍ മന്ത്രി.

ഉയര്‍ന്ന തോതിലുള്ള ആണവവികരണം ഏറ്റതിനാല്‍ ഇവര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെര്‍ണോബില്‍ യുക്രെയ്ന്‍ അധിനിവേശത്തി​നിടെ റഷ്യ പിടിച്ചെടുത്തിരുന്നു.

ഫെബ്രുവരി 24നാണ് റഷ്യ ചെര്‍ണോബിലെത്തിയത്. ഏപ്രില്‍ അഞ്ചിനാണ് യുക്രെയ്ന്‍സേനക്ക് ചെര്‍ണോബിലിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനായത്. ഈ സമയത്തിനുള്ളില്‍ വലിയ തോതിലുള്ള ആണവവികരണം റഷ്യന്‍ സൈനികര്‍ക്ക് ഏറ്റിരിക്കാമെന്നാണ് വിലയിരുത്തല്‍.

​പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടാണ് യുക്രെയ്ന്‍ ഊര്‍ജ മന്ത്രി ഹെര്‍മന്‍ ഗാലുഷ്ചെങ്കോ ഇക്കാര്യം പറഞ്ഞത്. റഷ്യന്‍ സേനയുടെ ആയുധങ്ങളില്‍ പോലും ആണവവസ്തുക്കളുടെ സാന്നിധ്യമുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ റഷ്യന്‍ സൈനികര്‍ ഒരു വര്‍ഷത്തിലേറെ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button