ദേശീയം
പ്രത്യേക ധനസഹായം പ്രഖ്യാപിച്ചില്ല, വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ അതിതീവ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭാസമിതി വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ ഇക്കാര്യം കേരളത്തെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കേന്ദ്രം വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി അംഗീകരിച്ചത്. എന്നാൽ പ്രത്യേക ധനസഹായത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്രഖ്യാപനമായിട്ടില്ല. .