ദേശീയം

റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി : രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. മരവിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഏജൻസിയോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

നിയമപരമായ കാരണത്താൽ ബ്ലോക്ക് ചെയ്തുവെന്നാണ് എക്സിൽ അക്കൗണ്ട് തെരയുമ്പോൾ കാണിക്കുന്നത്. ശനിയാഴ്ച രാത്രി 11:40 ഓടെ ഈ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലാതായി എന്നാണ് വിവരം.

ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിനെ 2008ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button