ദേശീയം
ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താനിരിക്കെ ജയിലിലെത്തി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്.
ഇ.ഡി കേസിലാണ് കേജ്‌രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ബുധനാഴ്ച കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്‌രിവാളിന്റെ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്‌രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.