മാൾട്ടാ വാർത്തകൾസ്പോർട്സ്

മാൾട്ടാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മലയാളികൾക്ക് അഭിമാനമായി ക്ലബ് ഡി സ്വത്ത് റണ്ണേഴ്‌സ് അപ്പ്


മാൾട്ട: 16 ജൂലൈ 2022 ആശ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് ബിർസാബുജാ ടൈഗേഴ്‌സ് മാൾട്ട അണിയിച്ചിരുക്കിയ 7s ഫുട്ബോൾ ടൂർണമെന്റിൽ ക്ലബ് ഡി സ്വത്ത് റണ്ണേഴ്‌സ് ആപ്പായി. രണ്ടു ഗ്രൂപുകളിൽ ആയി 9 ടീമുകൾ പങ്കെടുത്ത മൾട്ടീസ് ടൂർണമെന്റിൽ ഗ്രൂപ്പ് ജേതാക്കളായി സെമിയിലേക്ക് പ്രവേശിച്ച ക്ലബ് ഡി സ്വത്ത് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹാൻസിറെക്സ് മാൾട്ടയെ 3 – 0എന്ന വ്യക്തമായ ലീഡിൽ തോൽപിച്ചു ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഫൈനലിൽ വാരിയേഴ്‌സ് ഫ് സി മാൾട്ടയുടെ ബ്രസീലിയൻ പടക്കതിരെ പതറാതെ പൊരുതിയ ക്ലബ് ഡി സ്വത്ത് 2 – 1 നു തോൽക്കുകയായിരുന്നു. ടൂർണമെന്റിൽ ഉടനീളം തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച ക്ലബ് ഡി സ്വത്തിനു ഓർഗനൈസിങ് കമ്മിറ്റിയുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റാനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button