അന്തർദേശീയംയൂറോപ്യൻ യൂണിയൻ വാർത്തകൾ

മരിയൂപോൾ കൈപ്പിടിയിലാക്കി റഷ്യ

കീവ്‌: ഉക്രയ്‌നിൽ യുദ്ധം ആരംഭിച്ച്‌ 82 ദിവസം പിന്നിടുമ്പോൾ മരിയൂപോൾ പൂർണമായും കീഴടക്കി റഷ്യ. തുറമുഖ നഗരമായ മരിയൂപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്‌ കേന്ദ്രീകരിച്ച്‌ ഉക്രയ്‌ൻ പട്ടാളം ദിവസങ്ങളായി തുടന്ന ചെറുത്തുനിൽപ്പ്‌ അവസാനിച്ചു. 256 പട്ടാളക്കാർ കീഴടങ്ങിയതായി റഷ്യ അറിയിച്ചു. ഇവരെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവോസോവ്സ്ക് നഗരത്തിലേക്ക്‌ മാറ്റി. കീഴടങ്ങിയവരിൽ 51 പേർ പരിക്കേറ്റവരാണ്‌.

 

യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറ്റം ചെയ്യുമെന്ന്‌ ഉക്രയ്‌ൻ അറിയിച്ചു. എന്നാൽ, നാസിപക്ഷ തടവുകാരെ കൈമാറില്ലെന്ന്‌ റഷ്യ പ്രതികരിച്ചു. പരിക്കേറ്റവർക്ക്‌ ചികിത്സ ലഭ്യമാക്കും.

കീവ്‌ പിടിക്കാനുള്ള പദ്ധതിയിൽനിന്ന്‌ പിന്നോട്ടുപോയ റഷ്യ ഇപ്പോൾ ഉക്രയ്‌ൻ അധീനതയിലുള്ള കിഴക്കൻ നഗരങ്ങൾ പിടിക്കാനുള്ള ശ്രമത്തിലാണ്‌. ലുഹാൻസ്‌ക്‌, ഡൊനെട്‌സ്ക്‌ മേഖലകളിലെ നഗരങ്ങളാണ്‌ റഷ്യ ലക്ഷ്യമിടുന്നത്‌. ഇതിനിടെ റഷ്യയുമായുള്ള സമാധാന ചർച്ച നിർത്തിവച്ചതായി ഉക്രയ്‌ൻ അറിയിച്ചു. റഷ്യ വിട്ടുവീഴ്‌ച ചെയ്യുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button