ചാറ്റ് ജിപിടി കൊലപാതകത്തിനും ആത്മഹത്യക്കും കാരണമായി; ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നിവർക്കെതിരെ കേസ്

സാൻ ഫ്രാൻസിസ്കോ : 83-കാരിയായ അമേരിക്കൻ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾക്കെതിരെ പരാതി. ‘ചാറ്റ്ജിപിടി’, എഐ ചാറ്റ്ബോട്ട് മകന്റെ മാനസിക വിഭ്രാന്തികളെ കൂട്ടുകയും അത് അമ്മയുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് ആരോപണം. ഓഗസ്റ്റ് 3നാണ് ഓൾഡ് ഗ്രീൻവിച്ചിലെ വീട്ടിൽ വെച്ച് 56 വയസ്സുള്ള മകൻ സ്റ്റെയിൻ-എറിക് സോൾബർഗ് അമ്മയായ സൂസൻ ആഡംസിനെ അടിച്ചും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പിന്നാലെ മകൻ ജീവനൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് മാസങ്ങളോളം ചാറ്റ്ജിപിടിയുമായി മകൻ നടത്തിയ സംഭാഷണങ്ങൾ പുറത്ത് വരുന്നത്. അമ്മ മകനെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രിന്ററിനെ നിരീക്ഷിക്കാനുള്ള ഉപകരണമാണെന്ന് തെറ്റായി പറയുകയും ചെയ്യുന്നത് പുറത്ത് വന്നിട്ടുണ്ട്.
സ്റ്റെയിൻ-എറിക് സോൾബർഗ് അമ്മ വിഷം തരുമെന്ന് ഭയക്കുന്നതായി പറയുമ്പോൾ ചാറ്റ്ജിപിടി ഈ ഭയങ്ങളെ ഇല്ലാതാക്കുന്നതിന് പകരം ശരിവെക്കുകയാണ് ചെയ്തതെന്നും ആരോപിക്കപ്പെടുന്നു. കേസിന് മറുപടി നൽകിയ ഓപ്പൺ എഐ വക്താവ്, അവിശ്വസനീയമായ സാഹചര്യമാണെന്നും, വിശദാംശങ്ങൾ മനസ്സിലാക്കാൻ ഫയലിംഗുകൾ അവലോകനം ചെയ്യുമെന്നും പ്രതികരിച്ചു.



