മാൾട്ടാ വാർത്തകൾ
സെംക്സിജയുടെ തീരത്ത് കാർ കടലിലേക്ക് മറിഞ്ഞ് അപകടം

സെംക്സിജയുടെ തീരത്ത് കാർ കടലിലേക്ക് മറിഞ്ഞ് അപകടം. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഒരു വീഡിയോയിലാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ ഉള്ളത്. വെള്ളത്തിൽ കാർ വശത്തേക്ക് മറിഞ്ഞ് കിടക്കുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. കാർ നിയന്ത്രണം നഷപ്പെട്ട് പെട്ടെന്ന് കടലിലേക്ക് മറിയുകയായിരുന്നെനും ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല എന്നും വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തി പറഞ്ഞു. ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതോടെ കാർ വെള്ളത്തിൽ മുങ്ങിയതായും ദൃക്സാക്ഷി പറഞ്ഞു.