മാൾട്ടാ വാർത്തകൾ
മാർസയിൽ കാറും മോട്ടോർസൈക്കിളും കുട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതരമായ പരിക്ക്

മാർസയിൽ കാറും മോട്ടോർസൈക്കിളും കുട്ടിയിടിച്ച് അപകടം. 55 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3.15 ന് ഇമ്മാനുവൽ ലൂയിഗി ഗലീസിയ സ്ട്രീറ്റിലാണ് അപകടം നടന്നത്. ഡെയ്‌ലിം മോട്ടോർസൈക്കിളും ബിഎംബ്ല്യു കാറുമാണ് അപകടത്തിൽ പെട്ടത്. മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് ഗുരുതരമായി പരിക്കേറ്റത്ത്. ലുക്കയിൽ നിന്നുള്ള 33 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ചിരുന്ന മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന ബിർസെബ്ബുഗയിൽ നിന്നുള്ള 55 വയസ്സുള്ള ബൈക്ക് യാത്രികനാണ് പരിക്കേറ്റത്ത്. പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രക്കാരനെ മേറ്റർ ഡീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ് ഡ്രൈവറും ലുക്കയിൽ നിന്നുള്ള 74 വയസ്സുള്ള യാത്രക്കാരനും പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.