കൂടുതൽ ഇയു പൗരന്മാരും കുറച്ച് മൂന്നാം രാജ്യത്തൊഴിലാളികളും എന്ന നിലയിൽ ബിസിനസ് മോഡൽ മാറ്റൂ, സർവീസ് കമ്പനികളോട് ജോബ് പ്ലസ്
കൂടുതല്‍ യൂറോപ്യന്‍ തൊഴിലാളികളും കുറച്ച് മൂന്നാം രാജ്യ തൊഴിലാളികളും എന്ന ക്രമത്തിലേക്ക് ബിസിനസ് മോഡല്‍ മാറ്റാന്‍ സര്‍വീസ് കമ്പനികളോട് ജോബ് പ്ലസ്. മാള്‍ട്ടയില്‍ കാബ് ഫുഡ് കൊറിയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് മൂന്നാംരാജ്യ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സമീപിച്ച
സര്‍വീസ് കമ്പനിക്കാണ് ജോബ് പ്ലസ് ഈ നിര്‍ദേശം നല്‍കിയത്. കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ലെന്ന് മാൾട്ടയിലെ ഓൺലൈൻ മാധ്യമമായ lovin malta റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ‘കൂടുതല്‍ TCN-കള്‍ ആവശ്യമില്ലാത്ത തരത്തില്‍ താസോഹില്‍ മേഖലയിലേക്ക് കൂടുതല്‍ മാള്‍ട്ടീസ്- യൂറോപ്യന്‍ പൗരന്മാരെ ആകര്‍ഷിക്കാനാണ് ജോബ് പ്ലസ് നിര്‍ദേശം എന്നാല്‍ ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് എല്ലാ കമ്പനികളും സമ്മതിക്കുന്നു. ഒരു സാമ്പത്തിക മാതൃക മാറ്റുന്നതിന് സമയമെടുക്കുമെന്ന വസ്തുത കൂടാതെ, മിക്ക പ്രാദേശിക, യൂറോപ്യന്‍ ജീവനക്കാരും ക്യാബ് ഡ്രൈവര്‍മാരോ ഭക്ഷണ കൊറിയര്‍മാരോ ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കമ്പനികള്‍ വിശദീകരിക്കുന്നത്. നിലവില്‍വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമുകളിലാണ് തൊഴിലെടുക്കുന്നത്. ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് തങ്ങളോട് സര്‍ക്കാര്‍
കൂടിയാലോചിച്ചിട്ടില്ലെന്ന വസ്തുതയാണ് എല്ലാ കമ്പനികളും പങ്കുവെക്കുന്നത്.
‘രാജ്യത്തിന് ആവശ്യത്തിന് ക്യാബ് ഡ്രൈവര്‍മാരും ഫുഡ് കൊറിയര്‍മാരും ഉണ്ട്’ എന്ന പ്രധാനമന്ത്രി റോബര്‍ട്ട് അബേലയുടെ വാദമുഖത്തോട് കമ്പനികൾ വിയോജിക്കുകയാണ്. ഈ തീരുമാനം തന്റേതുപോലുള്ള കമ്പനികളെ മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളെയും ബാധിക്കുമെന്ന് ഡബ്ല്യുഎഫ്ഡിഎം ലിമിറ്റഡിന്റെ സ്ഥാപകന്‍ മാന്ത്വിദാസ് മാത്യു നരുസെവിഷ്യസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരുമായി നയം മാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ചെയ്യുന്നതിനായി അസോസിയേഷന്‍ രൂപീകരിക്കാനും കമ്പനികളുടെ നീക്കമുണ്ട്.