അന്തർദേശീയം
മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 24 മരണം

മെക്സിക്കോ സിറ്റി : വടക്കൻ മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. സകാടെകസിനെയും അഗ്വുസ്കലെന്റ്സ് ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ 24 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ചോളം കയറ്റിവന്ന ട്രക്കും ടെപിക് നഗരത്തിൽ നിന്ന് യാത്രക്കാരുമായി വന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം തടസപ്പെട്ടു.