സ്വകാര്യ പെൻഷന് ഊന്നൽ, സർക്കാർ , സ്വകാര്യ മേഖലകളിൽ ഇനി പുതിയ പെൻഷൻ സ്‌കീമും
അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വകാര്യ പെന്‍ഷന് ഊന്നല്‍ നല്‍കുമെന്ന് സൂചന. സര്‍ക്കാര്‍ , സ്വകാര്യ മേഖലകളില്‍ ഈ പുതിയ പെന്‍ഷന്‍ സ്‌കീമിന് ഊന്നല്‍ ലഭിക്കുമെന്നാണ് വിവരം. തൊഴിലുടമകള്‍ക്കും അവരുടെ തൊഴിലാളികള്‍ക്കും സ്വകാര്യ പെന്‍ഷന്‍ സ്‌കീമില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്താനും കഴിയും.
ഒരു പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് ബാധകമാകുന്ന ഈ പെന്‍ഷന്‍ സ്‌കീം ഏകദേശം 50,000 പൊതുമേഖലാ തൊഴിലാളികളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍ വിഹിതത്തിന്റെ കണക്ക് ഇതുവരെ അറിവായിട്ടില്ല. എല്ലാ സ്വകാര്യ തൊഴില്‍ദാതാക്കള്‍ക്കും അവരുടെ തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതില്‍ യുക്തമായ തീരുമാനമെടുക്കാം. നിലവില്‍, വ്യക്തിഗത റിട്ടയര്‍മെന്റ് സ്‌കീമിലേക്ക് സംഭാവന നല്‍കുന്ന വ്യക്തികള്‍ക്ക് വാര്‍ഷിക ടാക്‌സ് ക്രെഡിറ്റ് ലഭ്യമാണ്, ഒരു വര്‍ഷത്തിനിടയില്‍ നല്‍കിയ മൊത്തം തുകയുടെ
25 ശതമാനം, പരമാവധി €750 വരെ.മാള്‍ട്ടയിലെ തൊഴില്‍ പെന്‍ഷന്‍ സമ്പ്രദായത്തില്‍ സ്വകാര്യമേഖലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്
നിലവിലുള്ള സാമ്പത്തിക നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സമീപ വര്‍ഷങ്ങളില്‍ നിയമങ്ങളും ഭേഗതി ചെയ്തിട്ടുണ്ട്. തൊഴിലുടമകള്‍ക്ക് പുതിയ ഭേദഗതിയിലൂടെ വാര്‍ഷിക ടാക്‌സ് ക്രെഡിറ്റ് ലഭ്യമാണ്.