അന്തർദേശീയം
ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; 12 മരണം

ബെയ്ജിങ് : ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണ സഖ്യ 12 ആയി. അപകടത്തിൽ 4 പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ യെലോ നദിക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്നുവീണത്.
സ്റ്റീൽ കേബിളിനുണ്ടായ തകരാർ മൂലം പാലത്തിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകട സമയത്ത് 15 ജീവനക്കാരും ഒരുവ പ്രൊജക്ട് മാനേജറുമായിരുന്നു അവിടെയുണ്ടായിരുന്നതെന്നാണ് വിവരം.രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ നിര്‍മിതമായ ആര്‍ച്ച് പാലം ആകുമായിരുന്ന പാലമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.