മാൾട്ടാ വാർത്തകൾ
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി : ബ്രസീൽ പൗരന് ജയിൽശിക്ഷ

സ്ലീമയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ബ്രസീൽ പൗരന് ജയിൽശിക്ഷ. ഇയാൾ ഓടിച്ച കാർ ബസിൽ ഇടിക്കുകയായിരുന്നു. 36 വയസ്സുള്ള വാലസ് ഒലിവേര സാന്റോസ് ജൂനിയറിനു മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത ജയിൽ ശിക്ഷയും ഒൻപത് മാസം തടവും വിധിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ട്രിക്കിറ്റ്-ടോറിയിൽ പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്, ആർക്കും പരിക്കേറ്റില്ല. ഒരു ബ്രീത്ത്അലൈസർ പരിശോധനയിൽ ഡ്രൈവറുടെ മദ്യത്തിന്റെ അളവ് നിയമപരമായ പരിധിയുടെ നാലിരട്ടിയിലധികം കൂടുതലാണെന്ന് കണ്ടെത്തി.