കേരളം

ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ൽ ബോം​ബ് ഭീ​ഷ​ണി. ഹോ​ട്ട​ൽ ഫോ​ർ​ട്ട് മാ​ന​റി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

മ​നു​ഷ്യ ബോം​ബ് 2.30-ന് ​സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മും​ബൈ സ്‌​ഫോ​ട​ന​ക്കേ​സ് പ്ര​തി യാ​ക്കൂ​ബ് മേ​മ​ന്‍റെ പേ​രി​ലാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യ​ത്. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ രാ​വി​ലെ​യോ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഹോ​ട്ട​ലി​ലെ അ​തി​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ഹോ​ട്ട​ൽ മാ​ന​റി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഡി​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button