ബോൾട്ട് ടാക്സി നിരക്കിൽ വീണ്ടും വർധന
ബോള്‍ട്ട് ടാക്‌സി നിരക്കില്‍ വീണ്ടും വര്‍ധന. ഇന്നുമുതല്‍ക്കാണ് ടാക്‌സി നിരക്കില്‍ വീണ്ടും വര്‍ധയുണ്ടായതെന്ന് ബോള്‍ട്ട് ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു. ഉപഭോതാക്കളുടെ ഡിമാന്‍ഡ് വര്‍ധിച്ചു നില്‍ക്കുകയും ഡ്രൈവര്‍മാരുടെ എണ്ണം അതിനനുസൃതമായി ഉയര്‍ത്താന്‍ കഴിയാതെ പോകുകയും ചെയ്യുമ്പോള്‍ ‘ഓട്ടോമേറ്റഡ് സര്‍ജ് പ്രൈസിംഗ്’ പ്രകാരമാണ് ടാക്‌സി നിരക്കില്‍ വര്‍ധവ് വന്നത്.
ടൂറിസ്റ്റ് പീക്ക് സീസണിലെ ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്‍ഡ് കാരണം ടാക്‌സി നിരക്ക് വര്‍ധന ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ആഴ്ചയിലെ ബോള്‍ട്ടിന്റെ ശരാശരി റൈഡ് വിലകള്‍ ഏകദേശം 10% കൂടുതലാണെന്നതാണ് വസ്തുത. പുതിയ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്നതിലൂടെ കമ്പനിക്ക് അഞ്ചിലൊന്ന് ഡ്രൈവര്‍മാരെ നഷ്ടമായതായും അതാണ് ടാക്‌സി വില ഉയരാനുള്ള കാരണമെന്നുമാണ് ബോള്‍ട്ട് കുറ്റപ്പെടുത്തുന്നത്.പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിഷേധിക്കുന്നത് മൂലം ബോള്‍ട്ടിന് ഉണ്ടായത് 19 ശതമാനം ഡ്രൈവര്‍മാരുടെ കുറവാണ് . മൂന്നാം രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതിന് തൊട്ടുപിന്നാലെ, ബോള്‍ട്ടിന്റെ കാബ് നിരക്കുകളും കാത്തിരിപ്പ് സമയവും വര്‍ദ്ധിച്ചതായി സേവന ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇതിന് മറുപടിയായി, വര്‍ക്ക് പെര്‍മിറ്റുകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് വിലകള്‍ വര്‍ധിച്ചതെന്ന് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നത്.