മാൾട്ടയിലെ ബോൾട്ട് ഫുഡ് ഡെലിവറിക്കാർ സമരത്തിൽ, പൊതുജനം വലഞ്ഞു
ഫുഡ് ഡെലിവറിയുടെ വേതന നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് ബോള്‍ട്ട് ഫുഡ് ഡെലിവറിക്കാര്‍ സമരത്തില്‍. സേവനവേതന നിരക്കില്‍ കമ്പനി യൂറോപ്യന്‍ മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. പണിമുടക്കുന്നവര്‍ ഇക്കാര്യം കമ്പനിയെ ധരിപ്പിച്ചിട്ടില്ലെന്നും ചെറിയൊരു വിഭാഗം മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും ഭക്ഷ്യവിതരണ ശൃംഗല അനുസ്യൂതം പ്രവര്‍ത്തിക്കുന്നതായും ബോള്‍ട്ട് കമ്പനി വ്യക്തമാക്കി. സമരം തുടരാനാണ് നീക്കമെന്നാണ് വിവരം.
ഭക്ഷണ വിതരണത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി കമ്പനി ഡെലിവറിക്കാരുടെ സേവന നിരക്കില്‍ വര്‍ദ്ധനവ് വരുത്തുന്നില്ല എന്നതാണ് സമരക്കാരുടെ പക്ഷം. ഓര്‍ഡറുകള്‍ ധാരാളം വര്‍ധിപ്പിച്ചിട്ടും മണിക്കൂര്‍ കണക്കിലുള്ള ശമ്പളത്തില്‍ പ്രത്യേക പരിഗണന ലഭിക്കാത്തതാണ് ഫുഡ് ഡെലിവറിക്കാരെ പ്രകോപിപ്പിക്കുന്നത്. എന്നാല്‍, കമ്പനി നേരിട്ട് ശമ്പളം നല്‍കുന്നില്ല, ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുമായി (ഫ്‌ലീറ്റുകള്‍) ബോള്‍ട്ട് പങ്കാളികളാകുകയും ഓരോ ഡെലിവറിക്ക് കൊറിയര്‍മാര്‍ക്ക് അവര്‍ സേവനനിരക്ക് നല്‍കുകയുമാണ് ചെയ്യുന്നതെന്ന് ബോള്‍ട്ട് കമ്പനി വക്താവ് വ്യക്തമാക്കി.’കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡെലിവറികള്‍ വര്‍ദ്ധിച്ചതിനാല്‍, മണിക്കൂറിലെ കൊറിയര്‍ വരുമാനം മാള്‍ട്ടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയങ്ങളില്‍ കൊറിയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മള്‍ട്ടിപ്ലയറുകളില്‍ അടുത്തിടെയുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം.
എന്തായാലും ഈ സമരം ഓണ്‍ലൈന്‍ ഫുഡ് വിതരണ ശൃംഗലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടും സമയത്തിനു
വിതരണം ചെയ്യപ്പെടാതെ പോകുന്ന പരാതി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട് . ഒരു സ്ത്രീ ആര്‍ യു ബീയിംഗ് സെര്‍വ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു, താന്‍ ഒരു മോസ്റ്റ റെസ്റ്റോറന്റില്‍ രാത്രി 8:37 ന് ഒരു ഓര്‍ഡര്‍ നല്‍കി, ഏകദേശം ഒരു മണിക്കൂറിന് ശേഷം അത് എടുക്കാന്‍ തയ്യാറാണെന്ന് ആപ്പ് അറിയിച്ചു. എന്നാല്‍, സമരം കാരണം രാത്രി 11.30 ആയപ്പോഴേക്കും അവളുടെ ഭക്ഷണം എത്തിയിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരാതിപ്പെട്ടിരിക്കുന്നത്.