മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി , 90 പേർ മരിച്ചു

മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
ബോട്ടിലെ ജനത്തിരക്കും യാത്രക്കാരെ വഹിക്കാൻ അനുയോജ്യമല്ലാത്തതിനാലും അത് മുങ്ങാൻ ഇടയാക്കിയെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.