കേരളം
ഇടുക്കിയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു; മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു

തൊടുപുഴ : ഇടുക്കിയില്‍ ദുരിതം വിതച്ച പേമാരിപ്പെയ്ത്തില്‍ ഒരു മരണം. വെള്ളാരം കുന്നില്‍ കനത്ത മഴയില്‍ റോഡിലേക്ക് പതിച്ച മണ്‍കൂനയില്‍ ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു. പാറപ്പള്ളിയില്‍ വീട്ടില്‍ തങ്കച്ചനാണ് മരിച്ചത്.
കുമളി ആനവിലാസം റോഡില്‍ പുത്തന്‍കട ഭാഗത്താണ് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കട അടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്.
പ്രദേശത്ത് ഇന്നലെ രാത്രി ഏഴു മണി മുതല്‍ കന്ന മഴയായിരുന്നു. മഴയില്‍ റോഡിലേക്ക് കല്ലും മണ്ണും പതിച്ച് കിടന്നിരുന്നു. ഇതറിയാതെ മണ്‍കൂനയിലേക്ക് ഇടിച്ചു കയറി റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.