ദേശീയം

ഗതാ​ഗതക്കുരുക്കിൽ ഏഷ്യയിൽ ഒന്നാമതായി ബം​ഗളൂരു

ബം​ഗളൂരു : ഏഷ്യയിലെ ഏറ്റവും ​ഗതാ​ഗതക്കുരുക്കുള്ള ന​ഗരം ബം​ഗളൂരുവാണെന്ന് പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണം എന്നാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനി ടോം ടോം ട്രാഫിക് ഇൻഡെക്സിൽ വ്യക്തമാക്കി.

ഇവരുടെ കണക്കുകൾ പ്രകാരം ബം​ഗലൂരു നിവാസികൾ ഒരു വർഷം 132 മണിക്കൂർ അധികമായി ​ഗതാ​ഗത കുരുക്കിൽ പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി വർധിക്കുന്ന ബം​ഗളൂരു ന​ഗരത്തിലെ ​ഗതാ​ഗത സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്.

ട്രാഫിക് ബ്ലോക്ക് ഏറ്റവുമുള്ള രണ്ടാമത്തെ ന​ഗരവും ഇന്ത്യയിൽ തന്നെയാണ് പൂനെ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡുമാണ് പൂനെയിൽ വേണ്ടത്. ഫിലിപ്പിൻസിലെ മനില, തായ്വാനിലെ തായിചുങ് എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button