സ്പോർട്സ്

ബെൽജിയത്തിന് ആദ്യ ജയം, യൂറോകളിലെ ഗോൾമേളം തുടർന്ന് ചെക്കിന്റെ പാട്രിക് ഷിക്

കൊ​ളോ​ണ്‍: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ൽ ബെ​ൽ​ജി​യ​ത്തി​ന് ആ​ദ്യ ജ​യം. റൊ​മാ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബെ​ൽ​ജി​യം കീ​ഴ​ട​ക്കി​യ​ത്. ക്യാ​പ്റ്റ​ന്‍ കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍റെ മി​ക​വി​ലാ​ണ് ബെ​ൽ​ജി​യം ജ​യി​ച്ചു ക​യ​റി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ യോ​രി ടി​യെ​ല്‍​മാ​ന്‍​സി​ലൂ​ടെ ബെ​ൽ​ജി​യം ആ​ദ്യ ഗോ​ൾ നേ​ടി. 79-ാം മി​നി​റ്റി​ൽ കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍ ലീ​ഡ് ഉ​യ​ർ​ത്തി.ബെൽജിയൻ ആധിപത്യത്തിൻ്റെ ഫലമായി അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവയിൽ പകുതിയെങ്കിലും ഗോളാക്കി മാറ്റുന്നതിൽ ടീം പരാജയപ്പെട്ടു എന്ന് വ്യക്തം. ലക്ഷ്യത്തിലേക്ക് 20 ഷോട്ടുകൾകളാണ് ബെൽജിയം ഉതിർത്തത്. അതിൽ തന്നെ ഒമ്പതെണ്ണം ഗോൾമുഖത്ത് എത്തുകയും ചെയ്തു. റൊമേലു ലുക്കാക്കു നേടിയ ഗോളും വാർ അനുവദിച്ചില്ല.സ്ലൊവാക്യയ്‌ക്കെതിരായ രണ്ട് ഗോളുകൾക്ക് ശേഷം ഈ യൂറോയിൽ അദ്ദേഹത്തിൻ്റെ മൂന്നാമത്തെ നിഷേധിക്കപ്പെട്ട ഗോളായിരുന്നു ഇത്. ബെ​ല്‍​ജി​യ​ത്തി​ന്‍റെ ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഇ​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ​മാ​യി. മൂ​ന്ന് പോ​യി​ന്‍റു​ള്ള ബെ​ൽ​ജി​യം ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മൂ​ന്ന് പോ​യി​ന്‍റു​ള്ള റൊ​മാ​നി​യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ്ലോ​വാ​ക്യ​യ്ക്കും യു​ക്രെ​യ്നും മൂ​ന്ന് പോ​യി​ന്‍റ് വീ​ത​മു​ണ്ട്.

ചെക്ക് റിപ്പബ്ലിക് –  ജോർജിയ

യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക് ജോർജിയ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി കൈകൊടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കോട്ടഡ്സെ (45+4) ജോർജിയയെ മുന്നിലെത്തിച്ചു. 59ാം മിനിറ്റിൽ പാട്രിക് ഷികിലൂടെ ചെക്ക് റിപ്പബ്ലിക് സമനില പിടിച്ചു. ഗ്രൂപ്പിൽ തുർക്കിക്കും പോർച്ചുഗലിനും താഴെ മൂന്നാമതായി ചെക്ക്. കഴിഞ്ഞ മത്സരത്തിൽ മുൻ യൂറോ ചാമ്പ്യൻ പോർച്ചുഗലിനോട് തോൽവി വഴങ്ങിയാണ് ചെക്ക് രണ്ടാം അങ്കത്തിന് ഇറങ്ങിയത്. ജോർജിയയാകട്ടെ തുർക്കിയോട് തോറ്റാണ് വന്നത്.

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് ജോർജിയ ലീഡെടുത്തത്. ബോക്‌സിനകത്തുവെച്ച് റോബിൻ റാനക്കിന്റെ കൈയിൽ പന്തുതട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.കിക്കെടുത്ത മിക്കോട്ടഡ്‌സെ വലംകാലൻഷോട്ടിൽ പന്ത് വലയിലാക്കി(1-0). തൊട്ടടുത്ത മിനിറ്റിൽ ചെക്ക് താരം ജോർജിയ ബോക്‌സിലേക്ക് നിറയൊഴിച്ചെങ്കിലും ഗോൾകീപ്പർ തട്ടികയറ്റി. രണ്ടാം പകുതിയുടെ 58ാം മിനിറ്റിൽ സമനില ഗോളെത്തി. കോർണറിൽ നിന്ന് വന്ന പന്ത് ലിങർ ഹെഡ്ഡർ ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. റീബൗണ്ട് കൃത്യമായി വലയിലേക്ക് തട്ടി പാട്രിക് ഷിക് യൂറോയിലെ ആദ്യ ഗോൾനേടി. ഇതോടെ 2020ന് ശേഷമുള്ള യൂറോ കപ്പുകളിൽ കൂടുതൽ ഗോൾനേടിയ താരമെന്ന റെക്കോർഡാണ് ഷിക്കിനെ തേടിയെത്തിയത്. ആറുഗോളാണ് ഇതുവരെ നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button