മലിനജല സാന്നിധ്യം : വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിനും നീന്തലിനും വിലക്ക്

മലിനജല സാന്നിധ്യത്തെത്തുടർന്ന് വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിന് ആരോഗ്യ മുന്നറിയിപ്പ്. സ്വകാര്യ വക്തിയുടെ ഉടമസ്ഥതയിലുള്ള അഴുക്കുചാലുകളിൽ നിന്നാണ് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത്. അഴുക്കുചാലുകളിൽ നിന്ന് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത് നിലച്ചിട്ടുണ്ട്. എന്നാൽ വെള്ളത്തിന്റെ ഗുണനിലവാരം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കാം. മുൻകരുതൽ നടപടിയായി, ജലത്തിന്റെ ഗുണനിലവാരം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നതുവരെ പ്രദേശത്ത് നീന്തുന്നതും കുളിക്കുന്നതും ഒഴിവാക്കാൻ പൊതുജനങ്ങളോട് പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് നിർദ്ദേശിക്കുന്നു.
പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് അന്വേഷണം തുടരുകയാണ്. മലിനീകരണത്തിന്റെ തോത് എത്രയെന്ന് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യാനുസരണം അപ്‌ഡേറ്റുകൾ നൽകും എന്ന് പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് അറിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, രാവിലെ 8 നും ഉച്ചയ്ക്ക് 2.30 നും ഇടയിൽ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റുമായി 21337333 എന്ന ടെലിഫോൺ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതുപോലുള്ള വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഫേസ്ബുക്ക് പേജ്, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ EHD ബാത്തിംഗ് പോർട്ടൽ എന്നിവ ആക്‌സസ് ചെയ്യാനും പൊതുജനങ്ങളെ ക്ഷണിക്കുന്നു.