കേരളം

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൽപ്പറ്റ : കനത്ത മഴയിൽ ജല നിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്‍റെ ഷട്ടർ പത്ത് സെന്‍റീമീറ്റർ തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവിസൽ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിരിക്കുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണഅട്. സംഭരണശേഷിയുടെ 92.51 ശതമാനം ജലമാണ് ഡാമിൽ ഉള്ളത്. ഇതിൽ നിന്ന് 50 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടാനാണ് നിർദേശം.

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെലോ അലർട്ടാണുള്ളത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പത്തനംതിട്ടയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)

തൃശൂർ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button