ദേശീയം
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ഞായാറാഴ്ച പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രതിഷേധം

റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്‌റംഗ് ദള്‍ പ്രതിഷേധം. പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്.
പ്രാര്‍ഥനയ്‌ക്കെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍ ആരോപിച്ചു. എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ യോഗത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. മതപരിവര്‍ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെച്ച് എത്തിയത്.
പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ മര്‍ദിച്ചുവെന്നാണ് പാസ്റ്ററിന്റെ ആരോപണം. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്.