അന്തർദേശീയം

ആക്സിയം 4 ദൗത്യം : ശു​ഭാ​ൻ​ഷു ശുക്ലയുടെ തിരിച്ചുവരവ് വൈകും

ന്യൂയോർക്ക് : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശു​ഭാ​ൻ​ഷു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചുവരുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 14ന് മുമ്പ് ഇവരുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്സിയം ദൗത്യാംഗമായ പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കിയോട് ജൂലൈ 14ന് ശേഷമാണ് തിരിച്ചുവരവ് എന്ന് യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്.

ജൂൺ 25ന് ആരംഭിച്ച ദൗത്യത്തിലെ അംഗങ്ങൾ 14 ദിവസത്തെ ദൗത്യകാലാവധിക്ക് ശേഷം ജൂലൈ 10നോ അടുത്ത ദിവസങ്ങളിലോ ആയി തിരിച്ചെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശു​ഭാ​ൻ​ഷുവിനെയും പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കിയെയും കൂടാതെ യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് ആക്സിയം ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ളത്.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പു​രോ​ഗ​തി ശു​ഭാ​ൻ​ഷു ശു​ക്ല ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി പ​ങ്കു​വെ​ച്ചിരുന്നു. ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ വി. ​നാ​രാ​യ​ണ​നു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ച​ത്.

ബ​ഹി​രാ​കാ​ശ​ത്ത് അ​സ്ഥി​ക​ൾക്ക് സംഭവിക്കുന്ന ബലക്ഷയവും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​വ എ​ങ്ങ​നെ വീ​ണ്ടെ​ടു​ക്കാ​മെ​ന്ന​തി​ലു​മാ​ണ് ശു​ഭാ​ൻ​ഷു ശു​ക്ല പ​രീ​ക്ഷ​ണം ന​ടത്തു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്ത് ആ​ൽ​ഗെ​ക​ളു​ടെ വ​ള​ർ​ച്ച, സൂ​ക്ഷ്മ​ജ​ല​ജീ​വി​ക​ളാ​യ ടാ​ർ​ഡി​ഗ്രാ​ഡു​ക​ളു​ടെ അ​തി​ജീ​വ​ന​വും പ്ര​ത്യു​ൽ​പാ​ദ​ന​വും തുടങ്ങിയ കാര്യങ്ങളും പ​ഠി​ക്കുന്നുണ്ട്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശു​ഭാ​ൻ​ഷു ശു​ക്ല. നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമായ ആക്സിയം 4ന്‍റെ ഭാഗമായി ജൂൺ 25നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ ഇവരുടെ ഡ്രാഗൺ ക്രൂ മൊഡ്യൂൾ വിക്ഷേപിച്ചത്. ജൂൺ 26ന് പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button