വര്‍ക്കലയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടിച്ച ഓട്ടോ മറിഞ്ഞ് വന്ദേഭാരത് ട്രെയിനിലയിടിച്ചു

തിരുവനന്തപുരം : കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ വച്ചാണ് അപകടം. പാളത്തില്‍ ഓട്ടോ ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം.
അപകടത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സിബി (28) ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. ട്രെയിന്‍ വരുന്നത് കണ്ട് കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. ഓട്ടോയില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാരുന്നില്ല.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിന്‍ ഓട്ടോറിക്ഷ ട്രാക്കില്‍നിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.



