മാൾട്ട റേഞ്ചേഴ്സ് ഇടപെട്ടു, മെല്ലിഹയിലെ രണ്ടു അനധികൃത നിർമാണങ്ങൾ അധികാരികൾ തടഞ്ഞു
മെല്ലിഹയില്‍ നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മാള്‍ട്ട റേഞ്ചര്‍ യൂണിറ്റ്. രണ്ടു സൈറ്റുകളിലായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്തെ ഒരു ബോട്ട് ഹൗസ് വില്ലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ വാഹനത്തിലേക്ക് കയറ്റുന്നത് തൊഴിലാളികളെ കണ്ടെത്തിയതായാണ് റേഞ്ചേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാനിങ് അതോറിറ്റിയുടെ നോട്ടീസ്
ലഭിച്ച ശേഷം പ്രതിദിനം പിഴ അടയ്ക്കുന്നതാണ് ഈ വസ്തു. ബോട്ട് ഹൗസ് വിപുലീകരിക്കാന്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റേഞ്ചര്‍മാര്‍ അധികാരികളെ അറിയിച്ചതിനെത്തുടര്‍ന്ന് പിഎയിലെയും എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസോഴ്‌സ് അതോറിറ്റിയിലെയും (ഇആര്‍എ) ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രവൃത്തികള്‍ നിര്‍ത്തി വെപ്പിച്ചു.
ഈ രണ്ട് സൈറ്റുകളും ആര്‍മിയര്‍ ബേയിലാണ്, ചരിത്രപ്രസിദ്ധമായ ടോറി എല്‍അബ്ജാദിന് (വൈറ്റ് ടവര്‍) സമീപവും നാച്ചുറ 2000 ഏരിയയ്ക്കുള്ളിലുമാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. വികസനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ക്കശ നിയന്ത്രണമുള്ള EUയിലുടനീളമുള്ള പ്രകൃതി സംരക്ഷണ മേഖലകളുടെ ശൃംഖലയുടെ ഭാഗമാണ് ഈ പ്രദേശം. 2012ലും 2018ലും ഈ വര്‍ഷവും എടുത്ത
സൈറ്റിന്റെ ഏരിയല്‍ ഫോട്ടോകള്‍ താരതമ്യം ചെയ്തുകൊണ്ട്, മാള്‍ട്ട റേഞ്ചര്‍ യൂണിറ്റ് (MRU) ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ ടോറി എല്‍അബ്ജാദിന് താഴെയുള്ള ഒരു മുന്‍ ‘ലോകീ’ ബോട്ട് ഹൗസ് എങ്ങനെയാണ് വിശാലമായ വില്ലയായി മാറിയതെന്ന് വിശദീകരിച്ചു .അനുമതിയില്ലാതെ ‘ബോട്ട്ഹൗസ്, പാരപെറ്റ്, അതിര്‍ത്തി ഭിത്തികള്‍, തടികൊണ്ടുള്ള മേലാപ്പ്, ഗേറ്റോടുകൂടിയ തടി വേലി’ എന്നിവ നിര്‍മ്മിക്കെപ്പെട്ടിട്ടുണ്ട്.