അന്തർദേശീയം

ആമസോൺ സൈറ്റിന്റെ പ്രവർത്തനം പുനർസ്ഥാപിച്ചെന്ന് അധികൃതർ

വാഷിങ്ടണ്‍ ഡിസി : ആമസോൺ വെബ് സർവീസസിന്റെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാനിടയാക്കിയ അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചു.
ഇന്നലെ ആറ് മണിക്കൂറുകളോളമാണ് ആമസോൺ വെബ് സർവീസസ് സേവനങ്ങൾ ഉപയോഗിക്കുന്ന വെബ് സൈറ്റുകളും ആപ്പുകളും പ്രവർത്തനരഹിതമായത്.

തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രശ്നം വലയ രീതിയിൽ ചർച്ചയാവുകയും, സൈറ്റുകളിലെ സ്ഥിരം സന്ദർശകരടക്കം കമ്പനിയോട് സൈറ്റ് സേവനം തടസ്സപ്പെടാനുള്ള കാരണം അന്വേഷിക്കുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് സൈറ്റ് സേവനം അടിസ്ഥാനപരമായി പരിഹരിച്ചെന്ന് കമ്പനി പറയുന്നത്.

സൈറ്റ് സേവനം പഴയ പടിയിലേയ്ക്ക് മടങ്ങിയെങ്കിലും പ്രശ്നത്തിന്റെ കാരണവും വ്യാപ്തിയും പിന്നീട് മാത്രമേ വ്യക്തമാക്കാനാകൂ എന്നും ആമസോൺ വെബ് സർവീസ് പറയുന്നു. സ്‌നാപ്പ്ചാറ്റ്‌, റെഡിറ്റ് അടക്കമുള്ള ആമസോൺ വെബ് സർവീസിന് കീഴിലുള്ള എല്ലാ ആപ്പുകളുടെയും പ്രവർത്തനം ഇന്നലെ നിലച്ചിരുന്നു.

കഴിഞ്ഞ വർഷം ആശുപത്രി, ബാങ്ക്, എയർപോർട്ട് സേവനങ്ങൾക്ക് നേരിട്ട ക്രൗഡ്‌സ്ട്രൈക്കിന് ശേഷം ഉണ്ടായ വലിയ സൈറ്റ് മുടക്കമാണ് ഇതെന്നാണ് കരുതുന്നത്. വ്യാപകമായി ഉപയോഗത്തിലുള്ള കുറച്ചു സൈറ്റുകളുടെ സേവനം തടസ്സപ്പെട്ടപ്പോൾ സൈബർ ഇടങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും ആധുനിക ആശയ വിനിമയ സങ്കേതങ്ങളുടെ ദുർബലതയാണ് വെളിപ്പെടുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button