അന്തർദേശീയം

800 കോടി കടന്ന് ലോകജനസംഖ്യ; അടുത്ത വര്‍ഷം ഇന്ത്യ ഒന്നാമതെത്തും


ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. യു.എന്നിന്‍റെ ‘വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസി’ലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്.

എയ്റ്റ് ബില്യണ്‍ ഡേ എന്നാണ് ഈ ചരിത്ര ദിവസത്തെ യു.എന്‍ വിശേഷിപ്പിക്കുന്നത്.

2030ല്‍ ലോക ജനസംഖ്യ 8.5 ബില്യണ്‍ ആവുമെന്നും 2050തോടെ ഇത് 900 കോടി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തവര്‍ഷത്തോടെ ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ചൈനയാണ് ഏറ്റവു കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം.

ആരോഗ്യമേഖലയിലുണ്ടായ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ശിശുമരണ നിരക്ക് കുറയുകയും ചെയ്യുന്ന വിധം പുരോഗതി നേടി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യയുടെ ഭൂരിഭാഗം വര്‍ധനയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button