അന്തർദേശീയം
ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വീസ പരിശോധനകൾ കർശനമാക്കി ഓസ്ട്രേലിയ

മെൽബൺ : ഓസ്‌ട്രേലിയയിലെ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടികൾ കൂടുതൽ കർശനമാക്കി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ‘റിസ്ക്’ കൂടുതലുള്ള വിഭാഗമായ എവിഡൻസ് ലെവൽ 3 (ഇഎൽ 3) ലേക്ക് ഓസ്‌ട്രേലിയ മാറ്റി. വിസ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും പരിശോധനയുടെ ഗൗരവവും വർധിക്കും. വ്യാജ അപേക്ഷകരെ ഒഴിവാക്കി യഥാർഥ വിദ്യാർഥികൾക്ക് അവസരം നൽകാനാണ് നിയന്ത്രണങ്ങളെന്ന് ഹോം അഫയേഴ്സ് മന്ത്രാലയം അറിയിച്ചു



