മാൾട്ടാ വാർത്തകൾ
ശ്രദ്ധിക്കുക! റൂട്ടിലും സ്റ്റോപ്പിലും മാറ്റം പ്രഖ്യാപിച്ച് മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട്

മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിന്റെ റൂട്ടുകളിലും സ്റ്റോപ്പുകളിലും ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇന്നുമുതലാണ് (2025 മെയ് 18 ഞായറാഴ്ച) മാറ്റങ്ങൾ നിലവിൽ വരിക.
റൂട്ടുകൾ ഇവയാണ്:
𝗥𝗼𝘂𝘁𝗲 211 കോർഡിൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് സർവീസ് ആരംഭിക്കും. (തിങ്കൾ–ശനി)
𝗥𝗼𝘂𝘁𝗲 207 ഈ റൂട്ടിൽ കൂടുതൽ ബസ് സ്റ്റോപ്പുകൾ ഉൾപ്പെടുത്തും
𝗥𝗼𝘂𝘁𝗲 82B ഹൽ ഫാറിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും
𝗥𝗼𝘂𝘁𝗲 119 രാവിലത്തെ ട്രിപ്പ് : ഹൽ ഫാറിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും
𝗥𝗼𝘂𝘁𝗲 205 ഹൽ ഫാറിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും
𝗥𝗼𝘂𝘁𝗲 𝗫𝟮𝟵𝟵 ഇരു ദിശകളിലേക്കും Xemxija ബസ് സ്റ്റോപ്പിൽ നിന്ന് സർവീസ് ആരംഭിക്കും കൂടാതെ അധിക യാത്രകളും ഉണ്ടായിരിക്കും
𝗥𝗼𝘂𝘁𝗲 𝗫𝟯𝟬𝟬 അധിക യാത്രകൾ ഉണ്ടായിരിക്കും