അന്തർദേശീയം
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വസതിക്കു നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

വാഷിങ്ടൺ ഡിസി : യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വീടിനു നേർക്ക് അജ്ഞാത ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ തകർന്ന ജനൽപാളികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലെടുത്തയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
സുരക്ഷയുടെ ഭാഗമായി വാൻസിന്റെ വസതിക്കു ചുറ്റുമുള്ള റോഡുകൾ ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. രാത്രിയിലാണ് വീട്ടിൽ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെടിയൊച്ച കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജെഡി വാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



