അന്തർദേശീയം
ബംഗ്ലാദേശിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കോക്സ് ബസാർ : ബംഗ്ലാദേശിലെ കോക് ബസാറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാദേശ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യോമതാവളത്തിനു സമീപം ആക്രമണമുണ്ടായത്.കനത്ത സുരക്ഷാ സംവിധാനത്തിന് സമീപം നടന്ന ആക്രമണത്തിൽ പ്രദേശത്തെ വ്യാപാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോക്സ് ബസാർ ജില്ലാ കമ്മീഷണർ മുഹമ്മദ് സലാഹുദ്ദീൻ ദി ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും നീളമേറിയ കടൽത്തീരത്തിന് പേരുകേട്ട കോക്സ് ബസാർ ബംഗ്ലാദേശിലെ പ്രധാന സൈനിക സ്ഥാപനങ്ങളുടെ കേന്ദ്രമാണ്.