ഉക്രെനിയൻ എനർജി ഇൻഫ്രാസ്ട്രക്ചറിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

ഉക്രെനിയന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒറ്റരാത്രികൊണ്ട് 120 മിസൈലുകളും 90 ഡ്രോണുകളും രാജ്യത്തുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളില്‍ പതിച്ചതായി ഉക്രെനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.തലസ്ഥാനമായ കീവ്, ഡൊനെറ്റ്‌സ്‌ക്, ലിവിവ്, മൈക്കോളീവ്, ഒഡെസ എന്നി നഗരങ്ങളിലാണ് ആക്രമണം നടന്നത്.
ഉക്രെയ്‌നിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ കമ്പനിയായ DTEK യുടെ താപ ഊര്‍ജ നിലയങ്ങള്‍ ഈ ആക്രമണത്തില്‍ ഗുരുതരമായ തകര്‍ച്ച നേരിട്ടു .ഈ വര്‍ഷം ഉക്രെയ്‌നിലെ ഊര്‍ജ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള എട്ടാമത്തെ വലിയ ആക്രമണമാണിത്, 2022 ല്‍ റഷ്യ ഉക്രെയ്‌നില്‍ സൈനിക കാമ്പയിന്‍ ആരംഭിച്ചതിനുശേഷം 190ലധികം തവണ തങ്ങളുടെ പ്ലാന്റുകള്‍ ആക്രമിക്കപ്പെട്ടതായി ഡിടിഇകെ പ്രസ്താവനയില്‍ പറഞ്ഞു. പോളണ്ടും ഹംഗറിയും പോലുള്ള ഉക്രേനിയന്‍ അയല്‍രാജ്യങ്ങള്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്.