ജനുവരിയിൽ 172,021 സഞ്ചാരികൾ മാൾട്ടയിലെത്തി, സന്ദർശക വരുമാനത്തിലും വർധന
2024 ജനുവരിയിൽ മാൾട്ടയിൽ 172,021 സഞ്ചാരികളെത്തിയതായി കണക്കുകൾ. 2023 ജനുവരിയുമായുള്ള താരതമ്യത്തിൽ 26.3 ശതമാനം വർധനവാണ് വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമെത്തിയ വിനോദ സഞ്ചാരികളിൽ 8030 പേർ
മാത്രമാണ് ബിസിനസ് ആവശ്യങ്ങൾക്കായി മാൾട്ട സന്ദർശിച്ചത്. ബാക്കി യാത്രികരെല്ലാം പൂർണമായും വിനോദ സഞ്ചാരികളായിരുന്നു.
109.9 ദശലക്ഷം യൂറോയുടെ വരുമാനമാണ് 2024 ജനുവരിയിൽ മാത്രമായി മാൾട്ടയിൽ വിനോദസഞ്ചാരികൾ മാൾട്ടയിൽ എത്തിച്ചത്. 2023 ജനുവരിയെക്കാൾ 10.9 ശതമാനമാണ് വരുമാന വർധന. ഓരോ ദിവസവും ശരാശരി 108.9 യൂറോ ഇവർ മാൾട്ടയിൽ ചിലവഴിച്ചു.
ഗോസോയും കോമിനോയുമാണ് ഏറ്റവുമധികം സന്ദർശകരെ ആകർഷിച്ചത്.61,493 സന്ദർശകരാണ് ജനുവരിയിൽ ഇവിടെയെത്തിയത്. ഇത് മൊത്തം വിനോദസഞ്ചാരികളുടെ ‘35.7% വരും, 25-44 പ്രായമുള്ള വിനോദസഞ്ചാരികൾ 40.1%, 45-64 പ്രായക്കാർ 30.4% എന്നിങ്ങനെയാണ് സഞ്ചാരികളുടെ പ്രായത്തിലെ താരതമ്യം. യാത്രികരിൽ അമ്പതു ശതമാനത്തോളം ഇറ്റലി, യുകെ, പോളണ്ട് എന്നീ രാജ്യക്കാരാണ്.