കേരളം

ഷിരൂരിൽ അർജുനായി വീണ്ടും തിരച്ചിൽ; ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ‌ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു. പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ​യും സം​ഘ​വും തി​ര​ച്ചി​ലി​നാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി. അ​തേ​സ​മ​യം, ഡ‍്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി. പ​ണം മു​ന്‍​കൂ​ര്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും കേ​ര​ളം ഡ‍്ര​ഡ്ജ​ര്‍ എ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

തി​ര​ച്ചി​ലി​ന് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഗം​ഗാ​വ​ലി പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്ക് ര​ണ്ട് നോ​ട്ട്‌​സാ​യി കു​റ​ഞ്ഞു.നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.ഇന്ന് രാവിലെ നാവികസേനയുടെ വിദ​ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.

പ്ര​തി​കൂ​ല കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്നും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്നു​മാ​ണ് 14-ാം ദി​വ​സം ഷി​രൂ​രി​ലെ തി​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഇ​ന്ന് രാ​വി​ലെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും നാ​വി​ക​സേ​ന എ​ത്താ​തി​രു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​യി​രു​ന്നു. പു​ഴ​യി​ലെ ഡൈ​വിം​ഗി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കാ​ത്ത​താ​ണ് കാ​ര​ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button