സ്പോർട്സ്

അധികസമയ ഗോളിലൂടെ അർജന്റീനക്ക് കിരീടം, കോപ്പയിലെ ഉറുഗ്വേയുടെ റെക്കോഡ് തകർത്ത് മെസിയും സംഘവും

മ​യാ​മി: കോ​പ്പ അ​മേ​രി​ക്ക വിജയികളായി അ​ര്‍​ജ​ന്‍റീ​ന. അ​ധി​ക സ​മ​യ​ത്തേക്ക് നീണ്ട ​മ​ത്‌​സ​രത്തിൽ നി​ര്‍​ണാ​യ​കമായത് 112-ാം മി​നി​റ്റി​ല്‍ പിറന്ന ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​നൻ താരം ലൗ​ട്ടാ​റൊ മാ​ര്‍​ട്ടി​ന​സ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റിലെ ​അ​ദ്ദേ​ഹ​ത്തിന്‍റെ അ​ഞ്ചാം ഗോ​ളാ​ണി​ത്. ഗോ​ള്‍ നേ​ട്ടം മെ​സി​യെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് മാ​ര്‍​ട്ടി​ന​സ് ആ​ഘോ​ഷി​ച്ച​ത്.കോ​പ്പയിൽ അ​ര്‍​ജ​ന്‍റീ​നയുടെ 16-ാം കി​രീ​ടമാണിത്. 15 കി​രീ​ടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

നേ​ര​ത്തെ, ക​ളി​യു​ടെ നി​ശ്ചി​ത സ​മ​യം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. അ​തി​നി​ടെ 66-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​നും സൂ​പ്പ​ര്‍ താ​ര​വു​മാ​യ ​ല​യ​ണ​ല്‍ മെ​സ്സി പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന ഏ​ഞ്ച​ല്‍ ഡി ​മ​രി​യ​യ്ക്കാ​യി ക​പ്പ് നേ​ടാ​നാ​ണ് അ​ര്‍​ജ​ന്‍റീന ഇ​റ​ങ്ങി​യ​ത്.ഫ്‌​ലോ​റി​ഡ​യി​ലെ മി​യാ​മി ഗാ​ര്‍​ഡ​ന്‍​സി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കൊ​ളം​മ്പി​യ കാ​ഴ്ച​വെ​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button