മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

വലേറ്റ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ രണ്ടുദിവസ മാള്‍ട്ട സന്ദര്‍ശനം അവസാനിച്ചു.
മാള്‍ട്ടയില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എല്ലാ മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന പതിനായിരങ്ങളാണ് പാതയോരങ്ങളില്‍ അണിനിരന്നത്.

മാള്‍ട്ടയിലെ കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ചും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും മാര്‍പാപ്പയെ അനുഗമിച്ചിരുന്നു.

85 കാരനായ മാര്‍പാപ്പ ഇതാദ്യമായി ടാര്‍മാക്ക് ലിഫ്റ്റ് ഉപയോഗിച്ചാണ് വിമാനത്തില്‍ നിന്നും ഇറങ്ങിയത്.അജപാലന യാത്രകളില്‍ ആദ്യമായാണ് മാര്‍പാപ്പ ഇത്തരമൊരു സൗകര്യം ഉപയോഗിക്കുന്നത്. കാല്‍മുട്ടിന് പ്രശ്നമുള്ളതാണ് ഇതിനു കാരണമായത്.

റോമിലേക്കുള്ള യാത്രയില്‍ കപ്പല്‍ അപകടംമൂലം വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ മാള്‍ട്ടയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ താമസിച്ചിരുന്ന സ്ഥലത്ത് വിശുദ്ധ പൗലോസിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായ ഗ്രോട്ടോയില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ഥന നടത്തി.

ഫ്ളോറിയാനയിലെ ഗ്രാനറികളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരങ്ങളെ അഭിസംബോധന ചെയ്തു. മാള്‍ട്ടയിലെ ഓപ്പണ്‍ എയര്‍ ദിവ്യബലിയ്ക്കിടെ യുക്രെയ്നിലെ യുദ്ധത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കുര്‍ബാനയ്ക്കൊടുവില്‍, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും കാണാന്‍ പോകുന്ന ഹാല്‍ ഫാര്‍ സീ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മാര്‍പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

12,000-ത്തോളം വരുന്ന ജനക്കൂട്ടത്തില്‍ നിന്ന് കരഘോഷത്തോടെ അദ്ദേഹം പറഞ്ഞു. പീഡിതരായ യുക്രെയ്നിന്‍റെ മാനുഷിക ദുരന്തത്തില്‍ സമാധാനത്തിനായി പ്രാര്‍ഥിച്ചു.
നോമ്ബുകാലത്തിന്‍റെ നിറമായ പര്‍പ്പിള്‍ നിറത്തിലാണ് വിശുദ്ധ ബലിയര്‍പ്പിച്ചത്.
സമൂഹം നിന്ദിക്കുന്നവരെ തള്ളിക്കളയരുതെന്നും കാപട്യത്തിനെതിരെ മുന്നറിയിപ്പു നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മാള്‍ട്ടയിലെ ദ്വിദിന സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം മാള്‍ട്ടയിലെ ജനങ്ങള്‍ നല്‍കിയ ഊഷ്മളവും സ്നേഹപരവുമായ സ്വാഗതത്തിനു നന്ദി പറഞ്ഞു.

മാള്‍ട്ടയിലെത്തിയ ശേഷം സെന്‍റ് പോള്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്ന ഗ്രോട്ടോ സന്ദര്‍ശിച്ചു. അപ്പോസ്തലനു ലഭിച്ച സ്വീകരണം അനുസ്മരിച്ച മാര്‍പാപ്പ, ആധുനിക കാലത്തെ ദ്വീപില്‍ എത്തുന്നവരെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പരിഗണിക്കാന്‍ ആഹ്വാനം ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആര്‍ച്ച്‌ ബിഷപ്പ് ചാള്‍സ് സിക്ളൂന സമ്മാനം നല്‍കി. സുവിശേഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ത്രീയെ ചിത്രീകരിച്ചുകൊണ്ട് ജോണ്‍ മാര്‍ട്ടിന്‍ ബോര്‍ഗ് വരച്ച ഒരു ചിത്രം അദ്ദേഹം മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. വൈകുന്നേരത്തോടെ സന്ദര്‍ശനം പൂര്‍ത്തിയാക്ക് പാപ്പാ വത്തിക്കാനാലേയ്ക്ക് മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button