സ്പോർട്സ്

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം

കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്.

49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. 88-ാം മിനുട്ടില്‍ വിജയം ആധികാരികമാക്കി മോര്‍ട്ടിനസ് രണ്ടാം ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസി നിരവധി അവസരങ്ങളാണ് പാഴാക്കിയത്.

കാനഡയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തമായി. 35 മത്സരങ്ങളിലാണ് മെസി അര്‍ജന്റീനന്‍ കുപ്പായത്തിലിറങ്ങിയത്. ചിലിയുടെ സെര്‍ജിയോ ലിവിങ്‌സ്റ്റണിനെയാണ് മെസി മറികടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button