മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏപ്രണിനടുത്ത് തീപിടുത്തം, ആർക്കും പരിക്കില്ല

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം . വിമാനത്താവളത്തിന്റെ പ്രാഥമിക ഏപ്രണുകളിൽ ഒന്നിന് സമീപം വൈകുന്നേരം 6.50 നാണ് തീ പിടുത്തം നടന്നതെന്ന് മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. വിമാനത്താവള അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തന, അഗ്നിശമന സേവന സംഘത്തെ ഉടൻ സ്ഥലത്തെത്തി. വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.