അന്തർദേശീയം
നേപ്പാളിൽ വീണ്ടും ജെൻ സീ സംഘർഷം; ബാര ജില്ലയിൽ കർഫ്യൂ

ബാര : ജെൻ സീ സംഘർഷത്തെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് നടപടി.
വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 8 മണി വരെ കർഫ്യൂ നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായതും ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഈ ആഴ്ച ആദ്യം ആരംഭിച്ച ഏറ്റുമുട്ടലുകൾ കൂടുതൽ ശക്തമായതോടെയാണ് കർഫ്യൂ പ്രഖ്യാപനം വന്നത്. കൂടുതൽ അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേനയെ ബാരയിലെ പ്രധാന മേഖലകളില്ഡ വിന്യസിച്ചിട്ടുണ്ട്.



