കേരളം
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗമുക്തി

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായി. രോഗം ബാധിച്ച് മരണപ്പെട്ട ഒമ്പതു വയസുകാരിയുടെ സഹോദരനാണ് രോഗം ഭേദമായത്.
കുട്ടിയുടെചികിത്സയിലായിരുന്ന മറ്റൊരു സഹോദരനും ഇന്നലെ രോഗം ഭേദമായിരുന്നു. നിലവിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.