കേരളം
ഇരിങ്ങാലക്കുടയില്‍ വേലയ്‌ക്കെത്തിച്ച ആന ഇടഞ്ഞു; പിങ്ക് പൊലീസിന്റെ കാര്‍ കൊമ്പിലുയര്‍ത്തി

തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ ആനയിടഞ്ഞ് പരിഭ്രാന്തിപരത്തി. പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് ഇടഞ്ഞോടിയത്. ഇടഞ്ഞ ആന പിങ്ക് പൊലീസിന്റെ കാര്‍ കൊമ്പിലുയര്‍ത്തി.
വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ ഗൗരിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്താണ് ആന ഇടഞ്ഞത്. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന പിങ്ക് പൊലീസിന്റെ കാര്‍ ആന കുത്തിമറിച്ചിട്ടു. കാറിന്റെ പുറക് വശം തകര്‍ന്നു.
എലഫെന്റ് സ്‌ക്വാഡ് പ്രവര്‍ത്തകരും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. പിന്നീട് ഉത്സവപ്പറമ്പില്‍ നിന്നും കൊണ്ടുപോയി. ഇരിങ്ങാലക്കുട പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.



